ജൂണ് 18 ശനിയാഴ്ച ലക്നൊ ഡോ: അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്പീക് ഏഷ്യാ കോണ്‍ഫറന്‍സില്‍ കമ്പനി സീ.ഓ.ഓ ശ്രി.തരക് ബാജ്പൈ പങ്കെടുത്തു.3500 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് സ്റ്റേഡിയം. കൂടുതല്‍ പുതിയ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ചില കാര്യങ്ങള്‍ പ്രത്യേകം പ്രതിപാദിക്കപ്പെട്ടു:
- കമ്പനിയുടെ ഇന്ത്യയിലെ ആദ്യ റെജിസ്ട്രേഡ് ഓഫീസ് ഓഗസ്റ്റ് ഒന്നിനു മുന്‍പ് ഗോര്‍ഗോണ്‍ മുംബൈ യില്‍ തുറക്കും
- കമ്പനിയുടെ പുതിയ വെബ് സൈറ്റ് ഐ.ബി.എം ആണ് ഡെവലപ് ചെയ്യുന്നത്.
- പുതിയ വെബ് സൈറ്റ് വഴി നമുക്ക് സ്വന്തമായി ഒരു ട്രാവല്‍ ഏജന്‍സി ബിസിനസ്സ് തന്നെ തുടങ്ങാം.മുന്‍പ് സൂചിപ്പിച്ച പോലെ സൈറ്റില്‍ ട്രയിന്‍ ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ്, ടൂറ് പാക്കേജുകള്‍, ക്രൂസ് എന്നിവ ബുക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ടായിരിക്കും.
- സംതൃപ്തരല്ലാത്തവര്‍ക്ക് കമ്പനി വിട്ട് പോകാനും കാശ് തിരിച്ചു വാങ്ങാനുമുള്ള ഓപ് ഷന്‍ ഉണ്ടായിരിക്കും.
- എല്‍.സീ.ഡി ടിവി വന്നതു പോലെ, മോബൈല്‍ കൊരിയര്‍ സര്‍വീസ് വഴിയല്ല വരുന്നത്.അത് ഔട്ട് ലെറ്റ് വഴി വിതരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ ആയിക്കഴിഞ്ഞു.ആദ്യത്തെ ബാച്ച് ജൂണ്‍ അവസാനത്തോടെ വിതരണം നടത്തും.
- പേയ്മെന്റിന്റെ കാര്യം മുന്‍പ് സൂചിപ്പിച്ച സമയം എടുക്കും എന്നു തന്നെ അറിയുന്നു.എന്നാല്‍ ബാജ് പൈ യുടെ വാക്കുകളില്‍ നമുക്ക് അല്‍പ്പം സന്തോഷിക്കാനും വകയുണ്ട്.അദ്ധേഹം പറഞ്ഞു “ഞങ്ങള്‍ നിങ്ങള്‍ക്ക് പോപ് അപ്പില്‍ ഉറപ്പു തന്നതു പ്രകാരം ഉള്ള സമയത്തിനും വളരേ മുന്‍പ് തന്നെ പേയ്മെന്റ് ശെരിയാകുന്നതാണ്.എന്നാല്‍ അതിനു സാധിച്ചില്ലെങ്കില്‍ എന്തു തന്നെയായാലും പരമാവധി 6-8 ആഴ്ച്ചകള്‍ക്കുള്ളില്‍ ഈ പ്രശ്നം പരിഹരിക്കുന്നതാണ്.”
- ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച യുഗ്പ്രോഡക്റ്റ്സിനെ സംബന്ധിച്ച വിവരങ്ങള്‍ അദ്ധേഹം നല്‍കി (ഔദ്യോഗികമല്ലാത്ത ചില വിവരങ്ങള്‍ പ്രകാരം പ്രോഡക്റ്റുകളുടെ പേര്‍ സ്പീക് ഏഷ്യാ യുഗ് എന്നായിരിക്കും)
(19 നു നടന്ന പൂനെ കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും)
No comments:
Post a Comment