Wednesday, February 22, 2012

വിജയം അടുത്തു തന്നെ...

പ്രിയ സുഹൃത്തുക്കളേ,
സുപ്രീം കോടതി നിര്‍ദ്ധേശപ്രകാരം സ്പീക്ക് ഏഷ്യ 50 കോടി, മീഡിയേറ്റര്‍ മുഖേന കോടതിയില്‍ കെട്ടി വച്ചതായുള്ള വാര്‍ത്ത വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഉറപ്പു വരുത്തിയിരിക്കുന്നു.
അടുത്ത മീഡീയേറ്റര്‍ മീറ്റിംഗ് 23,24 എന്നീ തിയ്യതികളില്‍ നടക്കും എന്നാണ് അറിയുന്നത്.അതോടെ മീഡിയേറ്റര്‍ മീറ്റിംഗുകള്‍ അവസാനിക്കും എന്നാണ് ഔദ്യോഗികമല്ലാത്ത വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കന്‍ സാധിക്കുന്നത്.
എന്തായാലും നമ്മുടെ പോരാട്ടം വളരെ സമീപ ഭാവിയില്‍ തന്നെ ഒരു സന്തോഷകരമായ പര്യവസാനത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് മനസ്സിലാകുന്നത്.
ഈ സന്ദര്‍ഭത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.

Wednesday, February 8, 2012

കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് വായിച്ചോ?

കമ്പനിയുടെ ഔദ്യോഗിക ബ്ലോഗായ speakasiaonlinemarketing.blogspot.com ല്‍ ഇന്ന് വന്ന പുതിയ അപ്ഡേറ്റ് എല്ലാവരും വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.അതിന്റെ മലയാള സാരം താഴെ നല്‍കുന്നു:
പ്രിയ സ്പീക്ക് ഏഷ്യക്കാരേ...

WRIT PETITION (CIVIL) NO(s). 383 OF 2011 എന്ന കേസിന്റെ ഭാഗമായി 
സുപ്രീം കോടതി നല്‍കിയ വിധി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഞങ്ങളുടെ അഭിപ്രായത്തില്‍ , ഈ വിധി, ഉപഭോക്താക്കളെ സംരക്ഷിക്കുന്ന 
നിലപാടാണ് ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥിതിക്ക് ഉള്ളതെന്ന ഞങ്ങളുടെ 
വിശ്വാസത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു.

കമ്പനിയുടെ പ്രഖ്യാപിത നിലപാട് ഒന്നു കൂടി വ്യക്തമാക്കുകയാണിവിടെ.
ബഹു.സുപ്രീം കോടതിയു ടെ നിര്‍ദ്ധേശങ്ങള്‍ പരമാവധി വേഗത്തില്‍ 
നടപ്പാക്കുന്നതിനു വേണ്ടി കമ്പനി ഊര്‍ജ്ജസ്വലമായിത്തന്നെ കാര്യങ്ങള്‍
നീക്കുകയും,കമ്പനിയുടെ നിലച്ചു പോയ പ്രവര്‍ത്തനം ഏറ്റവും അടുത്ത 
അവസരത്തില്‍ തന്നെ പുന:രാരംഭിക്കാന്‍ വേണ്ടി  പ്രവര്‍ത്തിക്കുകയും 
ചെയ്യുമെന്ന് ഇതിനാല്‍ നിങ്ങളെ അറിയിക്കുന്നു.

Warm Regards,
SpeakAsia Corporate Marketing Team

Monday, February 6, 2012

സന്തോഷ വാര്‍ത്ത - വിജയം നമുക്കടുത്ത്

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
എല്ലാ സ്പീക്ക് ഏഷ്യക്കാര്‍ക്കും അഭിനന്ദനങ്ങള്‍!
ഇത് നമ്മുടെ അന്തിമ വിജയത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്.ബഹു.സുപ്രീം കോടതി , തികച്ചും നമുക്കനുകൂലമായ ഒരു വിധിയാണ് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്നത്തെ വിധിയുടെ പ്രഥാന പ്രത്യേകതകള്‍ താഴെ പറയുന്നു:
1. സുപ്രീം കോടതി റെജിസ്റ്ററിയില്‍ 50 കോടി കെട്ടിവയ്ക്കാന്‍ സ്പീക്ക് ഏഷ്യയ്ക്ക് കോടതി നിര്‍ദ്ധേശം നല്‍കി.
2. CBDT(ഇങ്കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്) യോട് അവരുടെ കുടിശ്ശിക എത്രയാണെന്ന് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
3.സ്പീക്ക് ഏഷ്യ വെബ്സൈറ്റും, അഡ്മിന്‍ റൈറ്റും മറ്റു രേഖകളും ജസ്റ്റിസ്. ശ്രീ. ലാഹോട്ടിയ്ക്ക് കൈമാറാന്‍ ഈ.ഓ.ഡബ്ലീയുവിനോട് കോടതി ഉത്തരവിട്ടു.
ഇത് പ്രാഥമികമായ ഒരു അപ്ഡേറ്റ് മാത്രമാണ്.വിസദമായ അപ്ഡേറ്റ് വൈകാതെ വരും.
ജൈ സ്പീക്ക് ഏഷ്യ
സെക്രട്ടറി
ഐസ്പ
അശോക് ബഹിര്‍വാനി