Friday, December 23, 2011

അവസാന ഘട്ടത്തിലേക്ക്..വിജയത്തിലേക്ക്

ബിസ് ബാസ്കറ്റ് അപ്ഡേറ്റ്
സ്പീക്ക് ഏഷ്യാ ഒഫിഷ്യലുകളുമായുള്ള ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നും ലഭിച്ച അപ്ഡേറ്റുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്:

1. നാമെല്ലാവരും വളരെയേറെ കാത്തിരുന്ന, ബഹു.റിട്ട.ചീഫ് ജസ്റ്റിസ് . ലാഹോട്ടിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു.ഡിസംബര്‍ 19 ന് മൂന്നാമത്തേതും അവസാനത്തേതുമായ മധ്യസ്ഥ ചര്‍ച്ചയും നടന്നു കഴിഞ്ഞു.

2. പ്രധാനപ്പെട്ട ഒരു കാര്യം മനസ്സിലാക്കേണ്ടത് , മുംബൈ പോലീസിലെ ഇക്കണോമിക് ഒഫെന്‍സ് വിങും (ഈ.ഓ.ഡബ്ലിയു) അവസാനത്തെ മീറ്റിംഗില്‍ പങ്കെടുത്തു.ഇതോടെ എല്ലാ ഏജന്‍സികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിക്കപ്പെട്ടു കഴിഞ്ഞു.

3. ഇനി ബഹു . ലഹോട്ടീ ഈ റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുപ്രീം കോടതിയിലെ ഹിയറിംഗുകള്‍ ആരംഭിക്കും.ഇത്  ഈ അവധിക്കു ശേഷം ജനുവരി ആദ്യത്തില്‍ ആരംഭിക്കും.

ശ്രദ്ധിക്കുക : ഞങ്ങളുടെ കാഴ്ച്കപ്പാടില്‍ സുപ്രീം കോടതിയില്‍ ഈ റിപ്പോര്‍ട്ടുകളിന്മേലുള്ള ഹിയറിംഗ് ആരംഭിച്ച് ആഴ്ചകള്‍ക്കകം തന്നെ അന്തിമ വിധി നമുക്ക് പ്രതീക്ഷിക്കാം.ആയതു കൊണ്ട് എല്ലാ സ്പീക്ക് ഏഷ്യന്‍സിനോടും ഒന്നിച്ചു നില്‍ക്കുവാനും വിധി നമുക്ക് അനുകൂലമാകുവാന്‍ പ്രാര്‍ഥിക്കാനും അപേക്ഷിക്കുന്നു.
(ഇതു സംബന്ധമായി ഐസ്പ വെബ്സൈറ്റില്‍ വന്ന അപ്ഡേറ്റ്  ഉടന്‍ പ്രതീക്ഷിക്കുക- സ്പീക്ക് മലയാളം)

ഈ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ അറിയുന്ന എല്ലാ മാന്യ സ്പീക്ക് ഏഷ്യക്കാരോടുമായി ചില കാര്യങ്ങള്‍ :

ഈയിടെയായി പലപ്പോഴും അപ്ഡേറ്റുകള്‍ നിങ്ങള്‍ക്ക് സമയത്തിന് നല്‍കാന്‍ സാധിക്കാറില്ല.അതിന് കാരണം സമയക്കുറവാണ് എന്ന് ഖേദത്തോടെ അറിയികുന്നു.പലരും ഫോണ്‍ ചെയ്തു ചോദിക്കുന്നു, ആദ്യ സമയത്ത് രാത്രി 2 മണിക്കു പോലും അപ്ഡേറ്റുകള്‍ നല്‍കിയിരുന്നു.ഇപ്പോള്‍ എന്തു പറ്റി?പ്രതീക്ഷ നശിച്ചോ എന്നൊക്കെ.തീര്‍ച്ചയായും പ്രതീക്ഷ നശിച്ചതു കൊണ്ടല്ല മറിച്ച് പ്രതീക്ഷ കൂടുതല്‍ ഉള്ളതു കൊണ്ടു തന്നെയാണ്.കാരണം, ഇപ്പോള്‍ ആദ്യ സമയം പോലെയല്ല അപ്ഡേറ്റുകള്‍ ലഭിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.മാത്രമല്ല കൂടുതല്‍ ലീഡേഴ്സും അപ്ഡേറ്റുകള്‍ നല്‍കാന്‍ തയ്യാറാകുന്നുമുണ്ട്.അതു കൊണ്ട് അപ്ഡേറ്റുകള്‍ ലഭിക്കുന്നവരോട് ഒരു അഭ്യര്‍ഥനയുണ്ട്.നിങ്ങള്‍ക്ക് ലഭിക്കുന്ന അപ്ഡേറ്റുകള്‍ ഈ സൈറ്റില്‍ അഭിപ്രായങ്ങള്‍/സംശയങ്ങള്‍ നല്‍കുന്ന ഭാഗത്ത് നല്‍കുക.അപ്ഡേറ്റുകള്‍ കൃത്യ സമയത്തു തന്നെ എല്ലാവര്‍ക്കും ലഭിക്കാന്‍ അത് സഹായിക്കും,മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നവര്‍ അങ്ങിനെ തന്നെ അപ്ഡേറ്റുകള്‍ നല്‍കുക.ഫേസ്ബുക്കിലെ ഗ്രൂപ്പുകളായ
Speak Asia Communications Pvt. Ltd.
, SpeakAsian Powers... എന്നിവ വഴിയോ bizbasket.net എന്ന സ്പീക്ക് ഏഷ്യാ ടീം ലീഡേഴ്സിന്റെ സൈറ്റ് വഴിയോ ഐസ്പയുടെ സൈറ്റ് ആയ aispa.in വഴിയോ സ്പീക്ക് ഏഷ്യാ ഒഫീഷ്യല്‍ ബ്ലോഗ് ആയ http://speakasiaonlinemarketing.blogspot.com/ വഴിയോ നമുക്ക് യഥാര്‍ത വിവരങ്ങള്‍ ലഭിക്കാറുണ്ട്.
സ്നേഹത്തോടെ,
സ്പീക്ക് മലയാളം

Tuesday, December 13, 2011

ഡിസംബര്‍ 12 ലെ മീറ്റിംഗ്

സുഹൃത്തുക്കളേ..
ഡിസം:12 ന് റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ശ്രി.ലഹോട്ടിയുടെ അടുത്ത മീറ്റിംഗ് കൂടി നടന്നിരിക്കുന്നു.ഈ മീറ്റിംഗില്‍ ഈ.ഓ.ഡബ്ലീയു ഒഴികെ എല്ലാ ഏജന്‍സികളും പങ്കെടുത്തു എന്ന് അറിയുന്നു.കൂടുതല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.സ്പീക്ക് മലയാളം